Share this Article
News Malayalam 24x7
IFFK 2023: ‘ഗുഡ്ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം
വെബ് ടീം
posted on 06-12-2023
1 min read
Sudanese film Goodbye Julia to open 28th IFFK

തിരുവനന്തപുരം:  ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള ‘ഗുഡ്ബൈ ജൂലിയ’ എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ചിത്രം സവിധാനം ചെയ്തിരിക്കുന്നത്. സുഡാനിൽ നിന്നും കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം കൂടിയാണ് ഗുഡ്ബൈ ജൂലിയ. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആണ് ഗുഡ്ബൈ ജൂലിയയുടെ പ്രദർശനം.

2011 ലെ സുഡാൻ വിഭജനകാലത്തെ രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും പ്രമേയമാക്കിയാണ് ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കാൻ ചലച്ചിത്ര മേളയിൽ ഫ്രീഡം അവാർഡ് നേടിയ ഗുഡ്ബൈ ജൂലിയ സുഡാന്റെ ഔദ്യോഗിക ഓസ്കർ എൻട്രിയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories