Share this Article
News Malayalam 24x7
എമ്പുരാന്‍ സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ 24 വെട്ടുകള്‍
24 Censor Cuts for Empuraan

എമ്പുരാന്‍ സിനിമയില്‍  സെന്‍സര്‍ ബോര്‍ഡിന്റെ 24 വെട്ടുകള്‍.റി എഡിറ്റഡ് സെൻസർ രേഖ പുറത്ത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ ഭാഗങ്ങള്‍ മുഴുവനും നീക്കി.എന്‍ഐഎയെ പ്രതിപാദിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തു.പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റി.അത്പോലെ നന്ദി കാർഡിൽനിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. .പലയിടത്തുനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിനുപിന്നാലെയാണ് ചിലരംഗങ്ങൾ വെട്ടിമാറ്റി റി എഡിറ്റ് പതിപ്പ് പുറത്തിറങ്ങുന്നത് .ആകെ 2.08 മിനിട്ട് ദൃശ്യങ്ങളാണ് മാറ്റിയിരിക്കുന്നത്. മാറ്റങ്ങളുമായി പുതിയ എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും.സിനിമ എഡിറ്റ് ചെയ്തത് മറ്റാരുടെയും നിര്‍ദേശപ്രകാരമല്ലെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories