Share this Article
News Malayalam 24x7
A R റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിഞ്ഞു
A.R. Rahman and Saira

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിഞ്ഞു. 30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും ബന്ധം അവസാനിപ്പിച്ചത്. വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതായി ദമ്പതികളുടെ അഭിഭാഷകന്‍ അറിയിച്ചു. ആഴത്തിലുള്ള സ്‌നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചുവെന്ന് ദമ്പതികള്‍ കണ്ടെത്തി. 1995 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക്  മൂന്ന് കുട്ടികളുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories