Share this Article
News Malayalam 24x7
ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ചിത്രം റിലീസിനൊരുങ്ങുന്നു
Anweshippin Kandethum will be released in theaters on February 9

ഒരിടവേളയ്ക്ക് ശേഷം ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും റിലീസിനൊരുങ്ങുന്നു. ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. 

ഡാര്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും. 

പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്ന ചിത്രത്തില്‍ ടൊവിനൊ ഇതുവരെ അവതരിപ്പിച്ച പൊലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്. വമ്പന്‍ ഡജറ്റില്‍ ഒരുങ്ങുന്ന ചിത്രം ടെവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജറ്റുകളില്‍ ഒന്നാണ്. പതിവ് ഇന്‍വസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. 

ആക്ഷന്റെ പശ്ചാത്തലത്തില്‍ എത്തുന്ന ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തില്‍ സിദ്ദിഖ്,ഹരിശ്രീ അശോകന്‍,പ്രേംപ്രകാശ്,പ്രമോദ് വെളിയനാട്,രാഹുല്‍ രാജഗോപാല്‍,ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories