Share this Article
News Malayalam 24x7
ആളും ആരവവും വലിയ ശബ്ദവും വെളിച്ചവുമില്ലാതെ അതങ്ങ് നിർവഹിച്ചു; വിവാഹിതയായെന്ന്‌ നടി ​ഗ്രേസ് ആന്റണി
വെബ് ടീം
posted on 09-09-2025
1 min read
grace

നടി ​ഗ്രേസ് ആന്റണി വിവാഹിതയായി. ​സമൂഹ മാധ്യമത്തിലൂടെ നടി തന്നെയാണ് പോസ്റ്റിട്ടത്.ജസ്റ്റ് മാരീഡ‍് എന്ന ഹാഷ്ടാ​ഗോടെയാണ് ​ഗ്രേസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ആളും ആരവവും വലിയ ശബ്ദവും വെളിച്ചവുമൊന്നുമില്ലാതെ ഞങ്ങൾ അത് നിർവഹിച്ചുവെന്നും ​ഗ്രേസ് കുറിച്ചു.തുതിയൂർ പള്ളിയിൽവച്ചായിരുന്നു വിവാഹം.സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. 9 വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം.എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു (ഗാനങ്ങൾ) അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.

സണ്ണി വെയ്ൻ, രജിഷാ വിജയൻ, മാളവിക മോഹൻ എന്നിവർ പോസ്റ്റിന് താഴെ നവദമ്പതികൾക്ക് ആശംസയേകി.

എക്​സ്ട്രാ ഡീസന്‍റാണ് ആണ്  ​ഗ്രേസിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പറന്തു പോ ആണ്അവസാനം തിയേറ്ററിലെത്തിയ ചിത്രം. 


ഗ്രേസ് ആന്റണിയുടെ വിവാഹചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories