Share this Article
KERALAVISION TELEVISION AWARDS 2025
കേരള രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു,സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് സമ്മാനിച്ചു; ഫെമിനിച്ചി ഫാത്തിമയ്ക്ക് അഞ്ച് പുരസ്കാരം
വെബ് ടീം
posted on 20-12-2024
1 min read
iffk 2024

തിരുവനന്തപുരം: എട്ട് ദിവസം നീണ്ടുനിന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം- മലു, സംവിധായകന്‍ പെഡ്രെ ഫ്രെയെര്‍

രജതചകോരം

മികച്ച സംവിധായകന്‍-ഫര്‍ഷാദ് ഹാഷ്മി, മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്

മികച്ച നവാഗത സംവിധായകനുള്ള രജതചകോരം-ഹൈപ്പര്‍ ബോറിയന്‍സ്

പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, ഫാസില്‍ മുഹമ്മദ്

അന്താരാഷ്ട്ര മത്സരവിഭാഗം

പ്രത്യേക പരാമര്‍ശം

അനഘ രവി- ചിത്രം, അപ്പുറം

ചിന്മയ സിദ്ദി- ചിത്രം, റിഥം ഓഫ് ദമാം

ഫാസില്‍ മുഹമ്മദ്-തിരക്കഥ, ഫെമിനിച്ചി ഫാത്തിമ

ഫിപ്രസി പുരസ്‌കാരം- മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്

മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം -ശിവരഞ്ജിനി ജെ, സിനിമ വിക്ടോറിയ

ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ- ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം- ഫെമിനിച്ചി ഫാത്തിമ, സംവിധായകന്‍ ഫാസില്‍ മുഹമ്മദ്

പ്രത്യേക ജൂറി പരാമര്‍ശം-മിഥുന്‍ മുരളി, കിസ് വാഗണ്‍

മികച്ച നവാഗത സംവിധായകനുള്ള എഫ്എസ്എസ്‌ഐ കെആര്‍ മോഹനന്‍ പുരസ്‌കാരം- ഇന്ദു ലക്ഷ്മി- സിനിമ അപ്പുറം

പ്രത്യേക ജൂറി പരാമര്‍ശം -ഫാസില്‍ മുഹമ്മദ്, ഫെമിനിച്ചി ഫാത്തിമ

മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories