Share this Article
News Malayalam 24x7
റിലീസ് ചെയ്ത് 13ദിവസം മാത്രം; കേരള ബോക്‌സ് ഓഫീസില്‍ നിന്നുമാത്രം 100 കോടി നേടി 'തുടരും'
വെബ് ടീം
posted on 07-05-2025
1 min read
thudarum

റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ഷനുമായി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. കേരളത്തിൽ നിന്ന് മാത്രം 100 കോടി ​ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് കെ.ആർ. സുനിലും 100 കോടി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് ഷാജികുമാർ ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.

കഴിഞ്ഞമാസം പുറത്തിറങ്ങിയ എമ്പുരാൻ 300 കോടി കളക്ഷൻ നേടിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ ലാലിന്റെ തന്നെ  തുടരും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories