Share this Article
KERALAVISION TELEVISION AWARDS 2025
നടി നൂറിന്‍ ഷെരീഫും നടന്‍ ഫഹീം സഫറും വിവാഹിതരായി
വെബ് ടീം
posted on 24-07-2023
1 min read
actress noorin sherif marriage

നടി നൂറിന്‍ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി. കഴിഞ്ഞ ഡിസംബറില്‍ ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു.തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്‌. നൂറിന്റെ അടുത്ത സുഹൃത്തുക്കളായ അഹാന കൃഷ്ണ, രജിഷ വിജയന്‍, പ്രിയ വാര്യര്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തി.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. ജോലിക്കിടേയാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്കെത്തുകയായിരുന്നെന്ന് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

കൊല്ലം സ്വദേശിയായ നൂറിന്‍ നര്‍ത്തകി കൂടിയാണ്. 2017-ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.തിരുവനന്തപുരം സ്വദേശിയായ ഫഹീം സഫര്‍ മധുരം എന്ന ചിത്രത്തിലൂടേയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ താജുദ്ദീന്‍ എന്ന കഥാപാത്രത്തേയാണ് ഫഹീം സഫര്‍ അവതരിപ്പിച്ചത്. ഒപ്പം ഇതിന്റെ തിരക്കഥയിലും പങ്കാളിയായി. ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories