Share this Article
News Malayalam 24x7
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി; മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവശിയും
വെബ് ടീം
14 hours 29 Minutes Ago
1 min read
national film award

ന്യൂഡൽഹി: ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവർക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. റാണി മുഖർജി മികച്ച നടിയായി. മികച്ച സഹനടനും സഹനടിയും മലയാളത്തിൽ നിന്ന് അർഹരായി. വിജയരാഘവനും ഉർവശിയും ആണ് പുരസ്‌കാരം നേടിയത്.ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകന്‍. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം.  2023-ലെ ചിത്രങ്ങള്‍ക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു.മികച്ച കലാ സംവിധാനം പുരസ്‌കാരം  2018, മോഹന്‍ദാസ് നേടി.പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റർ. പാർക്കിങ് ആണ് മികച്ച തമിഴ് ചിത്രം. ആഴ്ചകൾ നീണ്ട വിലയിരുത്തലിന് ശേഷമാണ് ജൂറി തങ്ങളുടെ അന്തിമ റിപ്പോർട്ട് കൈമാറിയത്. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വൈകീട്ട് ആറിന് ആണ് പ്രഖ്യാപനം തുടങ്ങിയത്.

മികച്ച സംഗീത സംവിധാനം - ജി.വി. പ്രകാശ് (വാത്തി),മികച്ച മേക്കപ്പ്, കോസ്റ്റ്യാം - ശ്രീകാന്ത്  ദേശായ് (സാം ബഹദൂർ)

ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. 

മികച്ച തമിഴ് ചിത്രം പാര്‍ക്കിങ്.

മികച്ച ഓഡിയ ചിത്രം പുഷ്‌കര.

മികച്ച മറാത്തി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്യാംചി ആയ് നേടി.

മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി


മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്


മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം


മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്


മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍


മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി


മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍


മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018


മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി


മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍


മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).


സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories