Share this Article
News Malayalam 24x7
കനകരാജ്യത്തിന്റെ റിലീസ് July 5ന്
Kanaka Rajyam release on July 5

ഇന്ദ്രന്‍സും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കനകരാജ്യത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ജൂലായ് 5ന് തീയേറ്റര്‍ റിലീസിനെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകന്‍. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഹരിനാരായണന്‍, മനു മന്‍ജിത്ത്, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories