Share this Article
News Malayalam 24x7
ടൊവിനോ നായകനായെത്തിയ 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്
ajayante randam moshanam

ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

ഒരു സുഹൃത്താണ് അയച്ചുതന്നതെന്നും ഹൃദയഭേദകമെന്നും സംവിധായകന്‍ കുറിച്ചു. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ'- എന്നും വീഡിയോ പങ്കുവച്ച് സംവിധായകന്‍ പറയുന്നു.

ഓണം റിലീസായി എത്തിയ ചിത്രം സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളില്‍ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories