Share this Article
Union Budget
‘അമ്മ’, മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് മോഹൻലാൽ
വെബ് ടീം
posted on 11-05-2025
1 min read
MOHANLAL

സോഷ്യൽ മീഡിയ നിറയെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അനേകം പേരാണ് എത്തുന്നത്. വിവിധ മേഖലകളിൽ നിന്നുള്ളവരുൾപ്പടെ ഉള്ള ആ കൂട്ടത്തിൽ മലയാളത്തിലെ മിന്നും താരങ്ങളും ഉണ്ട്. ഇപ്പോഴിതാ മാതൃ ദിനത്തിൽ അമ്മയോടൊപ്പമുള്ള ഒരു അപൂർവ ചിത്രം പങ്കുവച്ച് പ്രിയ താരം മോഹൻലാൽ. ‘ ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.ലാലിന്റെ ചെറുപ്പകാലത്തെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.

നിരവധി പേരാണ് പോസ്റ്റിനു താഴെ നിമിഷങ്ങൾക്കുള്ളിൽ കമന്റുകളുമായി എത്തിയത്.പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ, മോഹൻ ലാൽ എന്ന വിസ്മയത്തിന് പിറക്കാൻ ഈശ്വരൻ കണ്ടെത്തിയ മറ്റൊരു പുണ്യം, ഭാഗ്യം ചെയ്ത അമ്മ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.അതേസമയം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീർവാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories