വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും. കേരളത്തില്‍ ഇരുപത്തൊന്നോളം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അതേസമയം റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനിടെ സിനിമയുടെ റിലീസിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി. ചിത്രം റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന ഇന്റിലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.