Share this Article
News Malayalam 24x7
കേരളവിഷൻ ടെലിവിഷൻ അവാർഡ് 2026: പ്രിയ താരങ്ങളെ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം; വോട്ടിങ് പുരോഗമിക്കുന്നു
വെബ് ടീം
1 hours 16 Minutes Ago
11 min read
kv awards

കൊച്ചി: മലയാളത്തിലെ ടെലിവിഷൻ ചാനലുകളിലെ ജനപ്രീയ പരമ്പരകളും കലാകാരന്മാരും ആദരിക്കപ്പെടുന്ന ഏറ്റവും വലിയ ജനകീയ അവാർഡ് നിശ കേരളവിഷൻ ടെലിവിഷൻ അവാർഡ് 2026ന്റെ വിജയികളെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് പുരോഗമിക്കുന്നു. വിജയകരമായ നാലാം വർഷത്തിലേക്ക് കടക്കുകയാണ് ജനങ്ങളുടെ വോട്ടിങ്ങിലൂടെ വിജയികളെ തെരഞ്ഞെടുക്കുന്ന കേരളവിഷൻ ടെലിവിഷൻ അവാർഡ്.

രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ വലിയ രീതിയിലുള്ള പ്രതികരണമാണ് വോട്ടിങ്ങിൽ ഇതുവരെ കാണുന്നത്. തങ്ങൾക്കിഷ്ടമുള്ള പ്രിയ താരങ്ങളെയും കലാകാരന്മാരെയും തെരഞ്ഞെടുക്കാൻ ഗൂഗിൾ ഫോമിൽ ഏർപ്പെടുത്തിയിരിക്കുന്ന ലിങ്കിലൂടെ മലയാളികൾ വോട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മിനിസ്ക്രീൻ പരമ്പരകളിലെയും പരിപാടികളിലെയും മികച്ച താരങ്ങളെയും അണിയറപ്രവർത്തകരെയും തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് നേരിട്ട് പങ്കാളികളാകാനുള്ള സുവർണ്ണാവസരമാണിത് ഒരുക്കിയിരിക്കുന്നത്.

വിവിധ പ്രമുഖ മലയാളം ചാനലുകളിലായി സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലെ അഭിനേതാക്കളും പരിപാടികളുമാണ് ഇത്തവണ വിവിധ കാറ്റഗറികളിലായി മാറ്റുരയ്ക്കുന്നത്.

പ്രധാന അവാർഡ് വിഭാഗങ്ങൾ:

  • മികച്ച നടൻ & നടി

  • ജനപ്രിയ നടൻ & നടി

  • മികച്ച സഹനടൻ & സഹനടി

  • മികച്ച നെഗറ്റീവ് റോൾ

  • ഹാസ്യ താരം (നടൻ / നടി)

  • മികച്ച ടെലിവിഷൻ അവതാരകൻ / അവതാരക

  • മികച്ച സീരിയൽ & ജനപ്രിയ സീരിയൽ

  • മികച്ച സംവിധായകൻ

  • മികച്ച നോൺ-ഫിക്ഷൻ ഷോ

  • ഔട്ട്‌സ്റ്റാൻഡിംഗ് പെർഫോമർ ഓഫ് ദി ഇയർ

ഏഷ്യാനെറ്റ്, സൂര്യ ടിവി, സീ കേരളം, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി, കൗമുദി, അമൃത ടിവി തുടങ്ങിയ ചാനലുകളിൽ നിന്നുള്ള ജനപ്രിയ സീരിയലുകളായ മഴ തോരും മുൻപേ, പത്തരമാറ്റ്, അമ്മേ മൂകാംബികെ, സുഖമോ ദേവി, കൃഷ്ണഗാഥ, അളിയൻസ്, മറിമായം തുടങ്ങിയവയും, ടോപ് സിംഗർ, സ്റ്റാർ സിംഗർ, സരിഗമപ, ബമ്പർ ചിരി തുടങ്ങിയ നോൺ-ഫിക്ഷൻ ഷോകളും അവാർഡ് പട്ടികയിൽ മുൻനിരയിലുണ്ട്.

വോട്ട് ചെയ്യേണ്ട വിധം:

പ്രേക്ഷകർക്ക് നൽകിയിരിക്കുന്ന ഔദ്യോഗിക ഗൂഗിൾ ഫോം ലിങ്ക് വഴി പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി ഓരോ കാറ്റഗറിയിലേക്കുമുള്ള തങ്ങളുടെ ഇഷ്ടതാരങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

നിങ്ങളുടെ സ്വീകരണമുറികളെ ആനന്ദിപ്പിക്കുന്ന പ്രിയ താരങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നേടിക്കൊടുക്കാൻ ഇപ്പോൾ തന്നെ വോട്ട് ചെയ്യൂ!

വോട്ട് ചെയ്യാനും തങ്ങളുടെ പ്രിയ കലാകാരന്മാർക്ക് അർഹതപ്പെട്ട അംഗീകാരം നൽകാനും താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വോട്ട് രേഖപ്പെടുത്താം.

https://docs.google.com/forms/d/e/1FAIpQLSez9du1P2IHEaaqtCKTn25SxmaAAq0qAya24wBOGzReMjtSsg/viewform




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories