Share this Article
KERALAVISION TELEVISION AWARDS 2025
ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി
വെബ് ടീം
posted on 23-12-2023
1 min read
CINEMATOGRAPHER Jomon T John marriage

ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി. അൻസു എൽസ വർ​ഗീസ് ആണ് വധു. ഇൻസ്റ്റാ​ഗ്രാമിലൂടെ ജോമോൻ തന്നെയാണ് വിവാഹിതനായ വിവരം ചിത്രങ്ങളോടുകൂടി പങ്കുവെച്ചത്.

മൈ ഹോപ്പ് ആൻഡ് ഹോം എന്ന തലക്കെട്ടോടെയാണ് വിവാഹചിത്രങ്ങൾ ജോമോൻ ടി ജോൺ പങ്കുവെച്ചത്. നടൻന്മാരായ രൺവീർ സിം​ഗ്, ബേസിൽ ജോസഫ്, നടിമാരായ സുരഭി ലക്ഷ്മി, കൃതി ഷെട്ടി, മേതിൽ ദേവിക, നൂറിൻ ഷെരീഫ്, ​ഗൗതമി നായർ. സംവിധായകരായ ജിസ് ജോയ്, സാജിദ് യഹിയ തുടങ്ങി നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായെത്തിയത്.

ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്നു നിന്റെ മൊയ്തീൻ, ചാർളി, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു. ബ്രഹ്മൻ, എനൈ നോക്കി പായും തോട്ട, പാവ കഥൈകൾ, ധ്രുവനച്ചത്തിരം എന്നീ തമിഴ് ചിത്രങ്ങളുടേയും ​ഗോൽമാൽ എ​ഗെയ്ൻ, സിംബാ, സർക്കസ് എന്നീ ഹിന്ദി ചിത്രങ്ങളുടേയും ഛായാ​ഗ്രാഹകനും ജോമോൻ ആണ്.

2014 ഫെബ്രുവരി 2നു നടി ആൻ ആഗസ്റ്റിനെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീടു വിവാഹമോചിതരായി.

കൂടുതൽ ജോമോൻ ടി ജോൺ വിവാഹ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories