Share this Article
KERALAVISION TELEVISION AWARDS 2025
തങ്കലാനിൽ പാർവതി തിരോത്ത് ആരാണ്?
Who is Parvathi Thiruvothu in Tangalan?

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാന്‍'. മലയാളത്തിന്റെ പാര്‍വതി തിരുവോത്തും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ  നടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പാര്‍വതി തിരുവോത്ത് ഗംഗമ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.  'ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂര്‍ത്തീഭാവം' എന്നാണ് പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നത്.

ബ്രിട്ടിഷ് ഭരണത്തിന്‍ കീഴില്‍ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കലാന്‍' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക.

ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക. ഏപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും.

തങ്കലാന്‍ ഒരു വേള്‍ഡ് ക്ലാസ് ചിത്രമായിരിക്കുമെന്നും നിര്‍മ്മാതാക്കളും അണിയറപ്രവര്‍ത്തകരും ഉറപ്പ് നല്‍കുന്നത് പ്രതീക്ഷ കൂട്ടുന്നുണ്ട്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories