നടി ഷംന കാസിം അമ്മയായി. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ ദുബായിലെ ആശുപത്രിയിൽ ആണ് താരം ആണ്‍ കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസമായി ഷംനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഓക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്ബനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ഡിസംബറിൽ ആയിരുന്നു താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത താരം ആരാധകരുമായി പങ്കുവച്ചത്.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. പൂർണ്ണ എന്ന പേരിൽ തമിഴിലും പ്രശസ്തയാണ് ഷംന