Share this Article
News Malayalam 24x7
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോയുടെ ടീസര്‍ പുറത്ത്
Marco movie

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം മാര്‍ക്കോയുടെ ടീസര്‍ പുറത്ത്. ഉണ്ണിമുകുന്ദനു പുറമെ കബീര്‍ ദുഹാന്‍ സിംഗ്,ജഗദീഷ്,റിയാസ് ഖാന്‍,തുടങ്ങി താരനിര തന്നെ ചിത്രത്തിലുണ്ട്.ചിത്രം ഈ വര്‍ഷം ക്രിസ്മസിന് തിയ്യേറ്ററുകളിലെത്തും.

മാളികപ്പുറം എന്ന ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍ക്കോ.ദി ഗ്രേറ്റ് ഫാദര്‍,മിഖായേല്‍,രാമചന്ദ്രന്‍ ബോസ് ആന്‍ഡ് കബനി,എന്നീ ചിത്രത്തിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ മോസ്റ്റ് വയലന്‍സ് മൂവി ഇന്‍ മലയാള സിനിമ എന്ന ഖ്യാതിയോടെയാണ് എത്തുന്നത്.

പോസ്റ്ററുകളിലും ഇപ്പോള്‍ പുറത്തു വന്ന ടീസറിലും വയലന്‍സ് തന്നെയാണ് സൂചന നല്‍കുന്നതും.ചിത്രത്തില്‍ ഉണ്ണിമുകുന്ദനു പുറമെ കബീര്‍ ദുഹാന്‍ സിംഗ്,ജഗദീഷ്,റിയാസ് ഖാന്‍,ആന്‍സണ്‍ പോള്‍,തുടങ്ങി താരനിര തന്നെയുണ്ട്.കെജിഎഫ്,സലാര്‍,എന്നീ ഹിറ്റ് 

സിനിമകളുടെ സംഗീത സംവിധായകന്‍ രവി ബുസ്രൂര്‍ സംഗീതം നിര്‍വഹിക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണ് മാര്‍ക്കോ എന്നതും പ്രതീക്ഷ ഇരട്ടിയാക്കുന്നു.സംഘട്ടനത്തിനു വലിയ പ്രാധ്യാനം നല്‍കുന്ന ചിത്രം അഞ്ചു ഭാഷയിലാണ് പുറത്തിറങ്ങുന്നത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റസ്,ഉണ്ണിമുകുന്ദന്‍ ഫിലിംസ് ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്മസിന് തിയ്യേറ്ററുകളിലെത്തും.


 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories