Share this Article
News Malayalam 24x7
'കല്യാണമാണ് അനുഗ്രഹിക്കണം', പൊന്നാടയണിയിക്കുന്നതിനൊപ്പം ആ സന്തോഷ വാർത്ത ആദ്യം അറിയിച്ച് എം.വി.ഗോവിന്ദൻ മാസ്റ്റർ; ഇനി ജീവിതം നവമിക്കൊപ്പമെന്ന് വേടൻ
വെബ് ടീം
11 hours 43 Minutes Ago
1 min read
vedan

കല്യാണം കഴിക്കാൻ പോവുകയാണെന്ന സന്തോഷ വാർത്ത ഹാപ്പിനസ് ഫെസ്റ്റിവലിൽ പങ്കുവച്ച് റാപ്പർ വേടൻ. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർആണ്  വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്. പിന്നീട്, വേടനും ഇത് സ്ഥിരീകരിച്ചു.

ലളിതമായ ചടങ്ങുകളോടെ റജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’– വേടന്റെ വാക്കുകൾ.

ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ മാസ്റ്റർ വേടനെ പൊന്നാടയണയിച്ച് ആദരിച്ചു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാഹക്കാര്യം പറഞ്ഞത്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ നവമി ലതയും കൂടെയുണ്ടായിരുന്നു. 2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ്, വേടൻ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് ‘മോണലോവ’ എന്നാണ് വേടൻ പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories