Share this Article
News Malayalam 24x7
'ഇനി കാണപ്പോകത് നിജം..' മോഹൻലാലിന്റെ പുതിയ അവതാരവുമായി 'മലൈക്കോട്ടൈ വാലിബന്‍' ടീസർ
വെബ് ടീം
posted on 06-12-2023
1 min read
MALAIKOTTAI VAALIBAN TEASER RELEASED

“കൺകണ്ടത് നിജം കാണാത്തത് പൊയ്,നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം”  കിടുക്കൻ ഡയലോഗിലൂടെ ഏറെ കാലമായി ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം  മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ എത്തി. ഒരു ദൃശ്യ വിസ്‍മയമാകും ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. വളരെ കാലമായി ചിത്രത്തെ കുറിച്ച്  വലിയ ഒരു ഹൈപ്പ് ഉണ്ടായിരുന്നു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതായിരുന്നു അതിന്റെ കാരണം.

മലൈക്കോട്ടൈ വാലിബനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കി നിറുത്തുന്നതാണ് ടീസർ. നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം മികച്ച ഒരു അവസരമായിരിക്കും മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

‘മലൈക്കോട്ടൈ വാലിബൻ" ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രൊജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories