Share this Article
News Malayalam 24x7
ധ്യാൻ ശ്രീനിവാസൻ്റെ ജയിലർ ആഗസ്റ്റ് 10ന് തിയേറ്ററുകളിലേക്ക്
Dhyan Sreenivasan Jailer hits theaters on August 10

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന മലയാള ചിത്രം ജയിലര്‍ അടുത്തമാസം 10ന് തിയേറ്ററുകളിലെത്തും.സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍.വലിയ ബഡ്ജറ്റില്‍ പിരിയോഡിക്കല്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.

ധ്യാന്‍ ശ്രീനിവാസനൊപ്പം മനോജ് കെ ജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നു.ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്.സിനിമയുടെ ട്രെയിലറെല്ലാം വന്‍ ശ്രദ്ധ നേടിയിരുന്നു. ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് പിരീഡ്,ഡ്രാമ വിഭാഗത്തിലുള്ള ചിത്രം.

1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവമാണ് ജയിലര്‍ എന്ന സിനിമ പറയുന്നത്.ജയില്‍ ചാടി പോകുന്ന കുറ്റവാളികളും പിന്നാലെയുള്ള ജയിലറിന്റെ ഓട്ടവുമാണ് ചിത്രത്തിലെ പ്രമേയം.അഞ്ച് കൊടുംകുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് അവരെ വച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലറാണ് ചിത്രത്തില്‍ ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.

ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍കെ മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം.ദിവ്യ പിള്ള നായികയായെത്തുന്ന ചിത്രത്തില്‍ ഉണ്ണിരാജ,ബിനു അടിമാലി,ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്,ജയപ്രകാശ്,ബി കെ ബൈജു,ശശാങ്കന്‍,ടിജു മാത്യു,ശാന്തകുമാരി,ആന്‍സി,വിനീഷ, ബാലതാരങ്ങളായ വാസുദേവ് ജീഷ് മാരാര്‍,സൂര്യദേവ് സജീഷ് മാരാര്‍ തുടങ്ങിയവരുമാണ് അഭിനയിച്ചിട്ടുള്ളത്. ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലും ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories