Share this Article
KERALAVISION TELEVISION AWARDS 2025
'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ഏപ്രില്‍ 12 ന് തീയറ്ററുകളിലെത്തും
'Marivillin Gopurangal ' will hit theaters on April 12

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 12ാം തീയ്യതി തീയറ്ററുകളില്‍ എത്തും. 

ഒരു റൊമാന്റിക് കോമഡി ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഇന്ദ്രജിത്ത് സുകുമാരനു പുറമെ സര്‍ജാനോ ഖാലിദ് , ശ്രുതി രാമചന്ദ്രന്‍ , വിന്‍ സി അലോഷ്യസ് തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  ഈദ്-വിഷു സീസണിലേക്കുള്ള ആദ്യ ചിത്രമാണ് ഇത്.

വരൂ, 2024 ഏപ്രില്‍ 12 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഞങ്ങളോടൊപ്പം ഈദ്-വിഷു ഫെസ്റ്റിവല്‍ സീസണ്‍ ആഘോഷിക്കൂ. എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രക്യാപിച്ചുകൊണ്ട് നിര്‍മ്മാതാക്കള്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ നിരവധി പ്രമോകള്‍ പുറത്തിറക്കിയിരുന്നു. വിദ്യാസാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം എസ് ആണ്. കോക്കേഴ്സ് മീഡിയ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.       


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories