കൊച്ചി:ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറല്‍ സെക്രട്ടറി. സിബി കെ. തോമസ് ട്രഷററാവും. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മറ്റ് ഭാരവാഹികള്‍
വൈസ് പ്രസിഡന്റുമാര്‍: വ്യാസന്‍ എടവനക്കാട് (കെ.പി. വ്യാസന്‍), ഉദയകൃഷ്ണ.
ജോയിന്റ് സെക്രട്ടറിമാര്‍: റോബിന്‍ തിരുമല, സന്തോഷ് വര്‍മ.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഉണ്ണികൃഷ്ണന്‍ ബി, ജിനു വി. എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാര്‍, കൃഷ്ണകുമാര്‍ കെ, സുരേഷ് പൊതുവാള്‍, ശശികല മേനോന്‍, ഫൗസിയ അബൂബക്കര്‍.