Share this Article
News Malayalam 24x7
മൊബൈല്‍ ഫോണുകളും പൂജയ്ക്ക് വെച്ച് നടി; മകള്‍ നിലയും ഭർത്താവിന്റെ അമ്മയും പ്രാർത്ഥനയോടെ; ആയുധപൂജയുടെ വീഡിയോ പോസ്റ്റ്
വെബ് ടീം
posted on 12-10-2024
1 min read
pearly mani

പേളി മാണിയുടെ വിശേഷങ്ങൾ ചിലപ്പോഴെയ്ക്കെ കൗതുകരം കൂടിയാണ്.മക്കളുടെ വീട്ടിലെയും യാത്രയിലെയും വിശേഷങ്ങൾ പേളി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

നവരാത്രിയോട് അനുബന്ധിച്ചുള്ള ആയുധപൂജയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി. പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷിന്റെ ചെന്നൈയിലെ വീട്ടില്‍ നിന്നുള്ള വീഡിയോയാണ് പേളി പേസ്റ്റ് ചെയ്തത്.പൂജയ്ക്കുവെച്ച ആയുധങ്ങള്‍ക്ക് മുന്നില്‍ ശ്രീനിഷിന്റെ അമ്മയും മകള്‍ നിലയും പ്രാര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളത്. മൊബൈല്‍ ഫോണുകളും ഇക്കൂട്ടത്തിലുണ്ട്. ഈ വീഡിയോയ്ക്ക് താഴെ പേളിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

പേളി പോസ്റ്റ് ചെയ്ത വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

മൊബൈല്‍ ഫോണ്‍ പൂജയ്ക്ക് വെക്കാൻ കാണിച്ച ആ മനസിനെ നമിക്കുന്നുവെന്നാണ് ഒരു കമന്റ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പേളി പണം സമ്പാദിക്കാന്‍ തുടങ്ങിയതെന്നും കണ്ടന്റ് ക്രിയേറ്റര്‍ എന്ന രീതിയില്‍ ഫോണ്‍ തന്നെയാണ് പൂജയ്ക്ക് വെയ്‌ക്കേണ്ടതെന്നും കമന്റുകളുണ്ട്. ഫോണ്‍ വെയ്ക്കണോ എന്ന് ഒരു നൂറ് വട്ടം ആലോചിച്ചു എന്ന് മറ്റുള്ള കണ്ടന്റ് ക്രിയേറ്റര്‍മാരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories