Share this Article
News Malayalam 24x7
മുപ്പത്തിയാറാം പിറന്നാൾ ആഘോഷിച്ച് ജെനീലിയ ഡിസൂസ
Genelia D'Souza celebrates her 36th birthday

തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ജെനീലിയ ഡിസൂസ.മുപ്പത്തിയാറാം പിറന്നാളിന്റെ നിറവിലാണ് ആരാധകരുടെ സ്വന്തം ജെനി.

ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജെനീലിയ ഡിസൂസ അഭിനയരംഗത്തെത്തിയത്.പക്ഷെ സന്തോഷ് സുബ്രഹ്‌മണ്യം എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ പ്രിയതാരമായി മാറിയത്.

മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം ഉറുമി എന്ന ചിത്രത്തിലും തിളങ്ങി. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ജെനിയുടേത്. തെലുങ്ക് സിനിമകളിലും ജെനീലിയ വേഷമിട്ടിട്ടുണ്ട്. റിതേഷിന്റെ ആദ്യ ചിത്രത്തില്‍ ജെനീലിയയായിരുന്നു നായിക.തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്ന ഇരുവര്‍ക്കും ഇടയില്‍ പതിയെ പ്രണയം മൊട്ടിട്ടു.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടന്‍ റിതേഷ് ദേശ്മുഖുമായി ജെനീലിയയുടെ വിവാഹം.2012 ഫെബ്രുവരി മൂന്നിനായിരുന്നു വിവാഹം.തുടര്‍ന്ന് അഭിനയത്തിന് ഇടവേള നല്‍കി താരം മാറിനില്‍ക്കുകയായിരുന്നു.

സോഷ്യല്‍മീഡിയയിലും സജീവമാണ് ജെനീലിയ.2022ല്‍ വേട് എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും അവസാനമായി അഭിനയിച്ചത്.ജനീലിയ-റിതേഷ് ദമ്പതികള്‍ക്ക് റാഹില്‍,റിയാന്‍ എന്നീ രണ്ട് ആണ്‍മക്കളാണ് ഉള്ളത്.പ്രിയ ജെനിക്ക് പിറന്നാളാശംസകള്‍ നേരുകയാണ് നാടെങ്ങുമുള്ള ആരാധകര്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories