Share this Article
News Malayalam 24x7
രാജസ്ഥാനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി വാലിബൻ സംഘം ചെന്നൈയിലേക്ക്
വെബ് ടീം
posted on 04-04-2023
1 min read
Malaikottai Valiban Movie Lijo jose Pellissery

77 ദിവസം നീണ്ട ഷെഡ്യൂൾ രാജസ്ഥാനിൽ പൂര്‍ത്തിയാക്കിയതിന് ശേഷം മലൈക്കോട്ടൈ വാലിബന്‍ ടീം ചെന്നൈയിലേക്ക്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിൻ്റെ അടുത്ത ഘട്ട ചിത്രീകരണം മെയ് മാസത്തിൽ ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.  മെയ് അവസാനത്തോടെ മലൈകോട്ടൈ വാലിബൻ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.  തുടർന്ന് അഞ്ച് മാസത്തോളം നീളുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക്  ശേഷമാകും വാലിബൻ തിയേറ്ററുകളിൽ എത്തുക.

ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, ബംഗാളി നടി കഥാ നന്ദി, മനോജ് മോസെസ്, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മറ്റ് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. പി എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം

ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories