തെന്നിന്ത്യൻ സിനിമയിൽ അഭിനയ സരസ്വതി എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത നടി ബി സരോജ ദേവി (87) അന്തരിച്ചു.ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ് ബി സരോജ ദേവി.ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്.
എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ അവരെ പ്രശസ്‍തിയിലേക്കുയർത്തി. കന്നഡ, തമിഴ്, തെലുഗു സിനിമകളിൽ 60-കളിൽ തിളങ്ങി നിന്ന നായികയാണ്. കന്നടയിൽ രാജ് കുമാറിന്റയും തെലുഗിൽ എൻടിആറിന്റെയും തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായി. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ 'സാർവ ഭൗമ' (2019) ആണ്. രാജ്യം ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്‍മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ അത് വലിയ ഫാഷൻ ട്രെൻഡുകൾക്കായിരുന്നു വഴിയൊരുക്കിയത്.