Share this Article
News Malayalam 24x7
ഒരാഴ്ച്ച തികയും മുമ്പേ 50 കോടി ക്ലബില്‍ ഇടം നേടി വിജയ് സേതുപതി ചിത്രം മഹാരാജ
Vijay Sethupathi's Maharaja entered the Rs 50 crore club within a week

റിലീസ് ദിനം മുതല്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച് മുന്നേറുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജ. ഒരാഴ്ച്ച തികയുന്നതിനു മുമ്പേ 50 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ചിത്രം.

ഒരു മാസം തികയുന്നതിനു മുമ്പേ മഹാരാജയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രം റിലിസ് ചെയ്ത തുടക്കം മുതല്‍ വമ്പന്‍ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മംമത മോഹന്‍ ദാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുരാജ് കശ്യപ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിതിലന്‍ സാമിനാഥനാണ് മഹാരാജായുടെ രചനയും സംവിധാനവും.

ഭാരതിരാജ, അഭിരാമി,  സിംഗംപുലി, കല്‍ക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories