Share this Article
KERALAVISION TELEVISION AWARDS 2025
ബേസില്‍ ജോസഫ് നായകനായി എത്തുന്ന ചിത്രം മരണമാസ്സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
The title poster of Maranamass, starring Basil Joseph, is out

ബേസില്‍ ജോസഫ് നായകനായി എത്തുന്ന ചിത്രം മരണമാസ്സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. ടൊവിനോ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടൊവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

സിജു സണ്ണിയുടെ കഥയ്ക്ക് സംവിധാനയകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നീരജ് രവി ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories