Share this Article
News Malayalam 24x7
ഗോട്ടില്‍ വിജയ്കാന്തും; അന്തരിച്ച തമിഴ്താരം ക്യാപ്റ്റന്‍ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിലേക്ക്
 Late Tamil actor Captain Vijayakanth is back on the movie goat

അന്തരിച്ച തമിഴ് താരം ക്യാപ്റ്റന്‍ വിജയകാന്ത് വീണ്ടും വെള്ളിത്തിരയിലേക്ക്. വിജയ് നായകനാവുന്ന 'ഗോട്ട്' എന്ന ചിത്രത്തിലാണ് ക്യാപ്റ്റന്‍ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനര്‍സൃഷ്ടിക്കുക.

ഗോട്ടില്‍ വിജയ്‌ക്കൊപ്പം വിജയ്കാന്തുമുണ്ടാകുമെന്ന വാര്‍ത്ത വിജയ്കാന്തിന്റെ ഭാര്യ പ്രേമലത സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ്കാന്തിനെ പുനര്‍സൃഷ്ടിക്കാനായി ചിത്രത്തിന്റെ സംവിധായകന്‍ വെങ്കിട്ട് പ്രഭു തന്നോട് അന്നിലധികം തവണ അനുവാദം ചോദിച്ചിരുന്നുവെന്നും പ്രേമലത വെളിപ്പെടുത്തിയിട്ടുണ്ട്. 

എ ഐ & ഡീ-ഏജിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് 'ഗോട്ട്' സിനിമയില്‍ വിജയകാന്തിനെ കൊണ്ടുവരിക. നിലവില്‍ ഗോട്ടിന്റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുകയാണ്. സെപ്തംബര്‍ അഞ്ചിനാണ് ചിത്രം വെള്ളിത്തിരയില്‍ എത്തുക. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ ചിത്രീകരിച്ച ഗോട്ട് സിനിമ ഹോളിവുഡ് ചിത്രം ജെമിനി മാന്റെ റീമേക്ക് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെമിനി മാനില്‍ വില്‍ സ്മിത്ത് ആയിരുന്നു നായകനായി എത്തിയത്.

അതേസമയം രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹന്‍, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മല്‍, ജയറാം, യുഗേന്ദ്രന്‍, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിലെ ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories