Share this Article
News Malayalam 24x7
സിനിമ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരിക്ക്
Actor Joju George injured during movie shooting

സിനിമ ചിത്രീകരണത്തിനിടെ  നടൻ ജോജു ജോർജിന് പരിക്ക്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. നടൻ കമൽ ഹാസന്  ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.  ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories