മോഹൻലാൽ- തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാമിലി ത്രില്ലർ ചിത്രം കോടികൾ വാരി ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത് മുന്നേറുകയാണ്. ആഗോളതലത്തിൽ 232.25 കോടിയാണ് തുടരും ഇതുവരെ നേടിയത്. കേരളത്തിൽ നിന്ന് 100 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ തുടരും സ്ട്രീമിംഗ് തുടങ്ങും. മലയാളം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് തുടരും സ്ട്രീം ചെയ്യുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് തുടരും നിർമ്മിച്ചിരിക്കുന്നത്. കെ.ആർ.സുനിൽ രചന നിർവഹിച്ച ചിത്രത്തിൽ വില്ലനായെത്തിയ പ്രകാശ് വർമ്മയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. ശോഭന, മണിയൻ പിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, ഇർഷാദ്, സംഗീത് പ്രതാപ്, അബിൻ ബിനോ, ആർഷ ബൈജു, ഷോബി തിലകൻ, ഭാരതിരാജ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷാജികുമാർ ക്യാമറയും എഡിറ്റിംഗ് നിഷാദ് യൂസഫും ഷഫീഖ് വിബിയും നിർവഹിക്കുന്നു. ജേക്സ് ബിജോയും ഹരിനാരായണനുമാണ് സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.