Share this Article
KERALAVISION TELEVISION AWARDS 2025
മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ പുറത്തിറങ്ങി
Teaser of Malayalee From India released

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മലയാളി ഫ്രം ഇന്ത്യയുടെ ടീസര്‍ പുറത്തിറങ്ങി.ചിത്രം മെയ്യ് ഒന്നിന് തീയ്യറ്ററില്‍ എത്തും.

'ജനഗണമന' എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ലിസ്റ്റിന്‍- ഡിജോ കൂട്ടുകെട്ട് പ്രത്യേകതയുള്ള ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ. സാമൂഹ്യ മാധ്യമങ്ങളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയ ചിത്രത്തിന്റെ മറ്റ് പ്രോമോകളില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പം സീരിയസ് മൂഡിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

കോമഡി സോണര്‍ അല്ലാതെ ഗൗരവമായ വിഷയങ്ങള്‍ക്കൂടി  ചിത്രത്തില്‍ പറയുന്നുണ്ടെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. 

നിവിനൊപ്പം സലിം കുമാറും ധ്യാനും മഞ്ജുപിള്ളയും ടീസറില്‍ ഉണ്ട്. ആല്‍പറമ്പില്‍ ഗോപി എന്നാണ് ചിത്രത്തില്‍ നിവിന്റെ കഥാപാത്രത്തിന്റെ പേര്. മെയ് ഒന്നിന് വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്.ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ്തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ.

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ നിര്‍മിക്കുന്നത്. അനശ്വര രാജന്‍, അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, സെന്തില്‍ കൃഷ്ണ, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ജേക്‌സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories