രജനികാന്ത് നായകനായി പുറത്തിറങ്ങിയ ജയിലര്‍ 600 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തിലെ ഷോ സ്റ്റീലര്‍ വിനായകന്‍ ആയിരുന്നു.
വിനായകന്റെ കട്ട വില്ലനിസത്തിന് കിട്ടിയത് വലിയ കയ്യടികളാണ്. വിനയാകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വര്‍മന്‍. വര്‍മന്റെ ഡയലോഗുകളും രംഗങ്ങളും ഇന്ന് പോപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്.ജയിലര്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. നെല്‍സണ്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഡിസംബറില്‍ മോഹന്‍ലാല്‍ ജയിലര്‍ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെ ജയിലര്‍ ടുവില്‍ വിനായകനും ഉണ്ടാകുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശമാവുകയാണ്.
''ജയിലര്‍ ടുവില്‍ ഞാനുമുണ്ട്. എന്താണ് എങ്ങനെയാണ് എന്നൊന്നും എന്നോട് ചോദിക്കരുത്. ആരോടും പറയരുതെന്ന് പ്രത്യേകം അവര്‍ പറഞ്ഞേല്‍പ്പിച്ചിരിക്കുകയാണ്'' എന്നാണ് വിനായകന്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.അടുത്ത വര്‍ഷമാണ് ജയിലര്‍ തിയേറ്ററിലെത്തുക. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്.മലയാളത്തില്‍ നിന്നും സുരാജ് വെഞ്ഞാറമുട്, അന്ന രാജന്‍, ഷൈന്‍ ടോം ചാക്കോ, കോട്ടയം നസീര്‍, സുജിത് ശങ്കര്‍, വിനീത് തട്ടില്‍, സുനില്‍ സുഖദ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ജയിലര്‍ ടുവില്‍. എസ്‌ജെ സൂര്യയാകും ജയിലര്‍ ടുവിലെ വില്ലനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശിവരാജ് കുമാര്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.