Share this Article
News Malayalam 24x7
പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്റെ ട്രെയിലര്‍ പുറത്തിറങ്ങി
Pan Indian movie Hanuman trailer released

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2024 ജനുവരി 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന തെലുങ്ക് സൂപ്പര്‍ഹീറോ ചിത്രമാണ് ഹനുമാന്‍. ശ്രീലങ്ക,ചൈന,ജപ്പാന്‍,ഓസ്‌ട്രേലിയ, അമേരിക്ക, സ്‌പെയിന്‍, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളിലായി 11 ഭാഷകളില്‍ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പ്രശാന്ത് വര്‍മ്മയുടെ സിനിമാറ്റിക് യൂണിവേഴ്സില്‍ നിന്നുള്ള  ആദ്യ ചിത്രം കൂടിയാണ് ഹനുമാന്‍. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ചിത്രം പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് നിര്‍മ്മിക്കുന്നത്. അമൃത അയ്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുക. വിനയ് റായ്, വരലക്ഷ്മി ശരത് കുമാര്‍, രാജ് ദീപക് ഷെട്ടി, വെനേല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജനുവരി 12ന് സംക്രാന്തി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories