Share this Article
News Malayalam 24x7
പോരാളിയായി സൂര്യ ; കങ്കുവയുടെ ടീസര്‍ പുറത്ത്
Surya as a warrior; Kanguva's teaser is out

സൂര്യ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന കങ്കുവയുടെ ടീസര്‍ പുറത്ത്. 51 സെക്ക്ന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ മിനുറ്റുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് കണ്ടത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. 2022 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവന്നതോടെ മികച്ച പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. 51 മിനുറ്റ് ദൈര്‍ഘ്യത്തിലാണ് ടീസര്‍ പുറത്തിറങ്ങിയത്.

ഈ വര്‍ഷം അവസാനമാണ് ചിത്രം റിലീസ് ചെയ്യുക. 38 ഭാഷകളിലാവും ചിത്രത്തിന്റെ ആഗോള റിലീസ്. കൂടാതെ 'ചിത്രത്തിന് 3ഡി, ഐമാക്‌സ് പതിപ്പുകളും ഉണ്ടാവും. ബി.സി കാലഘട്ടത്തിലെ കങ്കുവ എന്ന പോരാളിയുടെ കഥ പറയുന്ന ചിത്രത്തില്‍ സൂര്യയുടെ ലുക്കും, പോസ്റ്ററുകളും വലിയ ചര്‍ച്ചയായിരുന്നു.

സൂര്യക്ക് പുറമേ ബോബി ഡിയോളും ഗംഭീര പ്രകടനമാണ് കഴ്ചവയ്ക്കുന്നത്. ദിഷാ പഠാണിയാണ് നായിക. ബോബിയുടെയും ദിഷയുടേയും തമിഴ് എന്‍ട്രി കൂടിയാണ് കങ്കുവ. മൂന്നൂറ് കോടി ബജറ്റിലൊരുങ്ങുന്ന കങ്കുവയില്‍ നടരാജന്‍ സുബ്രമണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories