Share this Article
Union Budget
സിനിമ റിവ്യൂ; 14 കാരിക്കെതിരെയുള്ള അധിക്ഷേപ വിഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
വെബ് ടീം
posted on 09-06-2025
1 min read
moonwalk

കൊച്ചി: 'മൂണ്‍വാക്ക്' സിനിമയെക്കുറിച്ച് നിരൂപണം നടത്തിയതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിൽ 14 കാരിക്കെതിരെയുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ നിര്‍ദേശം.പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സമൂഹ മാധ്യമങ്ങളില്‍ സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകള്‍, അശ്ലീല അടിക്കുറിപ്പുകള്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്.പൊലീസിൽ പരാതി നൽകിയിട്ടും വീഡിയോ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നടപടി ഉണ്ടായില്ല.ഇതിനെ തുടര്‍ന്ന് 14കാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി ഉണ്ടായില്ലെന്നും തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും മാതാവ് വ്യക്തമാക്കി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories