കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന ചിത്രമാണ് ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് ആര്യയ്ക്ക് അഭിനന്ദങ്ങളുമായി എത്തുന്നത്.
സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു.വിദ്യാർഥി ആയിരുന്ന സമയത്ത് ആര്യ ദയാൽ പാടിയ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. കൊവിഡ് കാലത്ത് ഒരു ഗാനം ആലപിച്ചാണ് ആര്യ ബോളിവുഡ് താരം അമിതാഭ് ബച്ചനേയും ആരാധകനാക്കി മാറ്റിയത്. അദ്ദേഹം ആര്യയുടെ ഗാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ആര്യ ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിന്റെ ടോപ്‌സിംഗർ ജഡ്ജിങ് പാനലിലുണ്ട്.