Share this Article
News Malayalam 24x7
പുഷ്പ 2-വിന്റെ ടീസര്‍ പുറത്തിറങ്ങി
The teaser of Pushpa 2 is out

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ ടീസര്‍ പുറത്തിറങ്ങി. ജാത്ര ആഘോഷത്തോടനുബന്ധിച്ച് ദേവീരൂപത്തില്‍ എത്തി എതിരാളികളെ നിലംപരിശാക്കുന്ന പുഷ്പരാജിനെയാണ് ടീസറില്‍ കാണാനാകുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ 2 എത്തുന്നത്. പശ്ചാത്തലസംഗീതവും വര്‍ണശബളമായ ഫ്രെയിമുകളും അല്ലു അര്‍ജുന്റെ സ്വാങും ചേര്‍ന്ന് ഗംഭീരമായൊരു ദൃശ്യവിരുന്നാണ് ചിത്രത്തിന്റെ ടീസര്‍.

ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയറ്ററുകളിലെത്തുക. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. നടന്‍ ഫഹദ് ഫാസിലും ചിത്രത്തിലൂടെ ശ്രദ്ധേയമായി.

എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന്  മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു ചിത്രം. 

രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം അല്ലു അര്‍ജുന്റെതായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും ഗംഭീര സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ നേടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories