Share this Article
News Malayalam 24x7
പുതുവര്‍ഷത്തെ ആദ്യ റിലീസ് ലക്ഷ്യമിട്ട് പാളയം പി.സി.
Aiming for the first release of the new year, Palayam PC.

പുതുവര്‍ഷത്തെ ആദ്യ റിലീസ് ലക്ഷ്യമിട്ട് പാളയം പി.സി. രാഹുല്‍ മാധവ് നായകനാകുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ജനുവരി 5നാകും ചിത്രം റിലീസിനെത്തുക. ചിറക്കരോട്ട് മൂവീസിന്റെ ബാനറില്‍ കോട്ടയം രമേശിനെയും രാഹുല്‍ മാധവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പി.സി. ഫാമിലി ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമായ പാളയം പി.സിയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രന്‍ പൊയില്‍ കാവും വിജിലേഷ് കുരുവാളൂരും ചേര്‍ന്നാണ്.

ത്രില്ലര്‍ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും 'പാളയം പി.സി'. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഡോ. സൂരജ് ജോണ്‍ വര്‍ക്കി, ആന്റണി ഏലൂര്‍, സ്വരൂപ് വര്‍ക്കി, നിയ ശങ്കരത്തില്‍, മാലാ പാര്‍വതി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. നിലമ്പൂര്‍, കോഴിക്കോട്, മൈസൂര്‍, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജനുവരി 5ന് തിയേറ്ററുകളില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. വൈ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories