Share this Article
News Malayalam 24x7
അത്ഭുതദ്വീപിന്റെ രണ്ടാംഭാഗം ഉടന്‍; ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും
Second Part of Athbhutha Dweep; Announcing its Director Vinayan

മലയാളത്തിലെ ഫാന്റസി സിനിമകളില്‍ ഏറെ ജനപ്രിയമാണ് അത്ഭുതദ്വീപ്.ഇതിന്റെ രണ്ടാംഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വിനയന്‍.പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിന് പിന്നാലെയാണ് നീണ്ട  പതിനെട്ട്‌ വര്‍ഷത്തിന് ശേഷം അദ്ഭുതദ്വീപിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന പ്രഖ്യാപനവുമായി വിനയനെത്തുന്നത്.

രണ്ടാം വരവില്‍ പക്രുവിനൊപ്പം യുവതാരം ഉണ്ണിമുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും.സിജു വില്‍സണുമൊത്തുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും. വിനയന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.അങ്ങനെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും അത്ഭുതദ്വീപിനെ സ്‌നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയന്‍ സാറില്‍ നിന്നും വന്നെത്തിയിരിക്കുന്നു.ഒരുപാടു സന്തോഷവും അതിലേറെ ആവേശവും കാരണം രണ്ടാംഭാഗത്തില്‍ ഞങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും അഭിലാഷ് പിള്ളയും ഉണ്ട്.അത്ഭുതദ്വീപിലെ പുതിയ വിസ്മയക്കാഴ്ചകള്‍ക്കായി കാത്തിരിക്കാമെന്നായിരുന്നു ഗിന്നസ് പക്രുവിന്റെ വാക്കുകള്‍.

18 വര്‍ഷം  മുന്നേ അത്ഭുതദ്വീപ് തിയേറ്ററില്‍ കണ്ടപ്പോള്‍ സ്വപ്‌നത്തില്‍ കരുതിയില്ല ഈ ഒരു കാര്യം.അത്ഭുതദ്വീപ്-രണ്ടാംഭാഗത്തെ പരാമര്‍ശിച്ചുകൊണ്ട് അഭിലാഷ് പിള്ളയുടെ വാക്കുകള്‍.2005ല്‍ ഗിന്നസ് പക്രു,പൃഥ്വിരാജ്,മല്ലിക കപൂര്‍,ജഗതി ശ്രീകുമാര്‍,ജഗദീഷ്,ഇന്ദ്രന്‍സ്,ബിന്ദുപണിക്കര്‍,കല്‍പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചുമനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു അത്ഭുതദ്വീപ്.വിഷ്വല്‍ ഇഫക്ട്‌സിന്റെയും ഫാന്റസിയുടെയും മേമ്പൊടി ചേര്‍ത്ത് ഒരുക്കിയ ചിത്രം തിയേറ്ററുകളിലും വലിയ വിജയമായിരുന്നു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories