Share this Article
News Malayalam 24x7
നടൻ ജെയിംസ് ഹാൻഡി കുത്തേറ്റു മരിച്ചു; കാമുകിയുടെ മകൻ അറസ്റ്റിൽ
വെബ് ടീം
posted on 05-06-2026
1 min read
james handy

പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളായ ജുമാൻജി, ടോപ്പ് ഗൺ, മാവെറിക് എന്നിവയിലൂടെ ശ്രദ്ധേയനായ അമേരിക്കൻ നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റു മരിച്ചു. ലോസ് ഏഞ്ചൽസിലെ താർസാനയിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ മുൻഭാഗത്തെ തോട്ടത്തിലാണ് നെഞ്ചിൽ  കുത്തേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഹാൻഡിയുടെ കാമുകിയുടെ മകൻ മൈക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ലോസ് ആഞ്ചലസ്‌ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഞാൻ മനുഷ്യപുത്രനാണ് ഇപ്പോൾ പാപിയായ ആ മനുഷ്യനെ കൊന്നു എന്ന് പറഞ്ഞ് ഒരാൾ വിളിക്കുകയായിരുന്നു. പൊലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹാൻഡി മരിച്ചു. പ്രതിയായ മൈക്കൽ ഇതേ വീട്ടിൽത്തന്നെയാണ് അമ്മയോടൊപ്പം താമസിച്ചിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories