Share this Article
News Malayalam 24x7
തേജസും പൊട്ടി; ആശ്വാസം തേടി കങ്കണ ക്ഷേത്രത്തിൽ
വെബ് ടീം
posted on 02-11-2023
2 min read
After Tejas' box office failure, Kangana Ranaut visits Dwarkadhish temple: 'My heart was very troubled for some days'

ഓരോ തോൽവിയും വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പറയാറുണ്ട്. അങ്ങനെയാണെങ്കിൽ നമ്മുടെ കങ്കണ റണൗട്ട് വിജയത്തിലേക്കുള്ള പതിനൊന്നാമത്തെ പടിയിലേക്ക് കയറിയെന്ന് പറയാം.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തേജസും പൊട്ടിയതോടെ കങ്കണ ആകെ തകർന്ന് പോയിരിക്കുകയാണ്. സമാധാനം ലഭിക്കാൻ താരം ദ്വാരകയിലെ  ദ്വാരകാധീഷ് ക്ഷേത്ര ദർശനമൊക്കെ നടത്തിയിരിക്കുകയാണ്. 

സർവേഷ് മേവാര സംവിധാനം ചെയ്ത ‘തേജസ്’ ഒക്ടോബർ 27 നാണ് തിയറ്ററുകളിലെത്തിയത്.  60 കോടി മുടക്കി നിർമിച്ച ചിത്രം നാല് ദിവസം കൊണ്ട് നാലേകാൽ കോടി രൂപ മാത്രമായിരുന്നു നേടിയത്.

തനു വെഡ്‌സ് മനു എന്ന ചിത്രമാണ് കങ്കണയുടെ അവസാന ഹിറ്റ് ചിത്രം. 2015ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷം ബോക്സ് ഓഫീസിൽ ബോംബ് പൊട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. ആ  സിനിമകൾ ഇവയാണ്.


  1. ഐ ലവ് എൻവൈ 
  2. കട്ടി ബട്ടി
  3. റംഗൂൺ 
  4. സിമ്രാൻ,
  5. മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി
  6. പങ്ക  
  7. തലൈവി 
  8.  ജഡ്ജ്‌മെന്റൽ ഹേ ക്യാ
  9. ധക്കഡ്
  10. ചന്ദ്രമുഖി 2

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories