Share this Article
News Malayalam 24x7
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗോളത്തിന്റെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്ത്
The concept poster of the investigation thriller Golam is out

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗോളത്തിന്റെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി.നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവാണ് നിര്‍മ്മിക്കുന്നത്.

പ്രവീണ്‍ വിശ്വനാഥും സംജാദുമാണ് ഗോളത്തിന്റെ രചന. ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. എബി സാല്‍വിന്‍ തോമസ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് വിനായക് ശശികുമാറാണ്. 

ഇത്തവണത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണന്‍ ഗോളത്തിന്റെ ഛായാഗ്രാഹകനാവുമ്പോള്‍ നെയ്മര്‍ , കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ  കലാസംവിധാനം ഒരുക്കിയ നിമേഷ് താനൂരാണ് ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നത്.

മൈക്ക് , ഖല്‍ബ് എന്നി ചിത്രങ്ങള്‍ക്ക്  ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനും പ്രധാന കഥാപാത്രമായെത്തും. സിദ്ദിഖ്, അലന്‍സിയര്‍ , ചിന്നുചാന്ദിനി, അന്‍സില്‍ പള്ളുരുത്തി, കാര്‍ത്തിക് ശങ്കര്‍, ഹാരിസ്  തുടങ്ങിയ പ്രധാനതാരങ്ങള്‍ക്കൊപ്പം പതിനെഴോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍  അണിനിരക്കുന്നു.

പ്രവീണ്‍ വിശ്വനാഥും സംജാദും ചേര്‍ന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം 2024 മെയ് 24 ന് തിയേറ്ററുകളിലെത്തും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories