Share this Article
KERALAVISION TELEVISION AWARDS 2025
ഷൂട്ടിന് പിന്നാലെ ഹൃദയാഘാതം; നടൻ ശ്രേയസ് തൽപഡേ ആശുപത്രിയിൽ
വെബ് ടീം
posted on 14-12-2023
1 min read
shreyas talpade in hospital

ബോളിവുഡ് നടൻ ശ്രേയസ് തൽപഡേയെ ഹൃദയാഘാതത്തേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വെൽക്കം ടു ദ ജം​ഗിൾ എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു സംഭവം.വ്യാഴാഴ്ച വൈകുന്നേരം വെൽക്കം ടു ദ ജം​ഗിൾ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ ഉടനേയാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായതെന്ന് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്തതായും സുഖം പ്രാപിച്ചുവരുന്നതായും അവർ അറിയിച്ചു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെൽ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയിൽക്കഴിയുന്നത്.

വെൽക്കം സിനിമാ സീരീസിലെ മൂന്നാം ചിത്രമാണ് വെൽക്കം ടു ദ ജം​ഗിൾ. അഹമ്മദ് ഖാനാണ് സംവിധായകൻ. അക്ഷയ് കുമാറും ദിഷാ പഠാണിയുമാണ് മുഖ്യവേഷങ്ങളിൽ. സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാർസി, പരേഷ് റവൽ, ജോണി ലീവർ, രജ്പാൽ യാദവ്, തുഷാർ കപുർ, ശ്രേയസ് തൽപഡേ, കൃഷ്ണാ അഭിഷേക്, കികു ശാർദ, ദലേർ മെഹന്ദി, മികാ സിം​ഗ്, രാഹുൽ ദേവ്, മുകേഷ് തിവാരി, ശരീബ് ഹാഷ്മി, ഇനാം ഉൽ ഹഖ്, യശ്പാൽ ശർമ, രവീണ ഠണ്ടൻ, ലാറാ ദത്ത, ജാക്വിലിൻ ഫെർണാണ്ടസ്, ബാലതാരമായ വൃഹി എന്നിവരും വേഷമിടുന്നു.

ജിയോ സ്റ്റുഡിയോസും ബേസ് ഇൻഡസ്ട്രീസ് ​ഗ്രൂപ്പും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2024 ഡിസംബർ 20-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories