Share this Article
News Malayalam 24x7
‘കെജിഎഫി’ലെ കാസിം ചാച്ച,നടൻ ഹരീഷ് റായ് അന്തരിച്ചു
വെബ് ടീം
9 hours 36 Minutes Ago
1 min read
hareesh rai

ബെംഗളൂരു: ഓം', 'കെജിഎഫ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്നു. ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു.

തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് തുറന്നുപറഞ്ഞിരുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്മാരായ യഷ്, ധ്രുവ് സർജ എന്നിവരുൾപ്പെടെ കന്നഡ സിനിമയിൽനിന്നുള്ള നിരവധിപ്പേർ ഹരീഷിന് ചികിത്സാസഹായമെത്തിച്ചിരുന്നു.  ‘ഓം’, ‘സമര’, ‘ബാംഗ്ലൂർ അണ്ടർവേൾഡ്’, ‘ജോഡിഹക്കി’, ‘രാജ് ബഹദൂർ’, ‘സഞ്ജു വെഡ്സ് ഗീത’, ‘സ്വയംവര’, ‘നല്ല’, കൂടാതെ ‘കെജിഎഫി’ന്റെ രണ്ട് ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ ഹരീഷ് റായ് അഭിനയിച്ചിട്ടുണ്ട്.

ഹരീഷിന്റെ മരണം കന്നഡസിനിമയ്ക്ക് തീരാത്ത നഷ്ടമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories