തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. കൗണ്‍സിലര്‍മാരുടെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ജനാധിപത്യ വിരുദ്ധമായ സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് മേയര്‍ നിജി ജസ്റ്റിന്‍ പറഞ്ഞു.
കൗണ്‍സിലറും മേയറുടെ സ്റ്റാഫും പ്രതിപക്ഷ അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തെ എതിര്‍ക്കുന്നതിനാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയതെന്നും മേയര്‍ ആരോപിച്ചു.