തൃശ്ശൂരിൽ തീയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു.രാഗം തിയറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനും ഡ്രൈവർ അജീഷിനും ആണ് വെട്ടേറ്റത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ തൃശൂർ വെളപ്പായയിൽ സുനിലിന്റെ വീടിനു മുന്നിൽ വെച്ചാണ് സംഭവം.സുനിലിന്റെ വീടിനു മുൻപിൽ വച്ച് കാറിൽ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടിൽ പതിയിരുന്ന 3അംഗ സംഘം വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്.സുനിലിന്റെ കാലിനും ഡ്രൈവറുടെ കയ്യിനുമാണ് വെട്ടേറ്റത്.പരിക്കേറ്റ ഇരുവരെയും ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും, പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റി.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു.
സുനിൽ പത്തുവർഷത്തോളമായി രാഗം തിയേറ്റർ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്
പ്രതികളെ പിടികൂടുന്നതിനായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.