കോഴിക്കോടെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരുന്ന മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തേക്കും. രാവിലെ പത്തിന് ജില്ലാ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തായിരിക്കും മൊഴിയെടുപ്പ് നടക്കുക. ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി.പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവൈഎസ്പി യു.പ്രേമന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഈ കേസില്‍ ഒക്ടോബര്‍ ഒന്നിന് പ്രോസിക്യൂഷന്റെ ഭാഗം കോടതി വിശദമായി കേള്‍ക്കും. അതിനു മുന്നോടിയായി അന്വേഷണത്തില്‍ പുരോഗതി കൈവരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. കഴിഞ്ഞദിവസമാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.