Share this Article
News Malayalam 24x7
മലപ്പുറത്ത് നിന്ന് കാണാതായ വരന്‍ കോയമ്പത്തൂരിലെന്ന് സൂചന
missing groom

മലപ്പുറം പള്ളിപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുതവരന്‍ വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് പോയതായി സൂചന. പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചു. 

ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെയും മഞ്ചേരി സ്വദേശിനിയായ യുവതിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനായുള്ള പണം സംഘടിപ്പിക്കാനാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയതെന്ന് കുടുംബം പറയുന്നു. ഒരുലക്ഷം രൂപ ലഭിക്കുകയും ഇതില്‍ 10,000 രൂപ വിഷ്ണുജിത്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതേദിവസം രാത്രി മുതലാണ് വിഷ്ണുജിത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലാതായത്.

ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിഷ്ണുജിത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫാകുന്നത്. കഞ്ചിക്കോട് വച്ചാണ് ഫോണ്‍ ഓഫായത് എന്നതിനാല്‍ കോയമ്പത്തൂര്‍ റൂട്ടിലാണ് ഇയാള്‍ യാത്ര ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം. വിഷ്ണുജിത്തിന്റെ സുഹൃത്തിന്റെ മൊഴിയും ഇക്കാര്യം വ്യക്തമാക്കുന്നതായാണ് വിവരം.

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. തമിഴ്‌നാട് പൊലീസുമായി കേരള പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ടവര്‍ ലൊക്കേഷനും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുജിത്തിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories